Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Train

വേ​ളാ​ങ്ക​ണ്ണി തി​രു​നാ​ൾ; വീ​ണ്ടും സ്പെ​ഷ്യ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു, റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വേ​ളാ​ങ്ക​ണ്ണി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ​നി​ന്ന് സ്പെ​ഷ്യ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ലും തി​രി​ച്ചു​മാ​യി ര​ണ്ട് സ​ർ​വീ​സു​ക​ൾ വീ​ത​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 29 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സി​ന്‍റെ  റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - വേ​ളാ​ങ്ക​ണ്ണി സ്പെ​ഷ്യ​ൽ എ​ക്സ്പ്ര​സ് (06115) 29, സെ​പ്റ്റം​ബ​ർ അ​ഞ്ച് തീ​യ​തി​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തും. 29ന് ​വൈ​കു​ന്നേ​രം 7.35ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ദി​വ​സം രാ​വി​ലെ 8.40ന് ​വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തും.

തി​രി​ച്ചു​ള്ള വേ​ളാ​ങ്ക​ണ്ണി-​തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ എ​ക്സ്പ്ര​സ് (06116) 30, സെ​പ്റ്റം​ബ​ർ ആ​റ് തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. 30ന്  ​വൈ​കു​ന്നേ​രം 7.30ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ദി​വ​സം രാ​വി​ലെ 7.30ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ എ​ത്തും.

നെ​യ്യാ​റ്റി​ൻ​ക​ര, കു​ഴി​ത്തു​റ, ഇ​ര​ണി​യ​ൽ, നാ​ഗ​ർ​കോ​വി​ൽ ടൗ​ൺ, വ​ള്ളി​യൂ​ർ, നാ​ങ്കു​നേ​രി, തി​രു​നെ​ൽ​വേ​ലി, കോ​വി​ൽ​പ​ട്ടി, സാ​ത്തൂ​ർ, വി​രു​ദു​ന​ഗ​ർ, മ​ധു​ര, ദി​ണ്ടി​ഗ​ൽ, തി​രു​ച്ചി​റ​പ്പ​ള്ളി, ത​ഞ്ചാ​വൂ​ർ, തി​രു​വാ​രൂ​ർ, നാ​ഗ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന സ്റ്റോ​പ്പു​ക​ൾ.

ഉ​ത്സ​വ​കാ​ല​ത്തെ അ​ധി​ക യാ​ത്രാ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തെ എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ-​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ലും സ്പെ​ഷ്യ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  27, സെ​പ്റ്റം​ബ​ർ മൂ​ന്ന്, 10 തീ​യ​തി​ക​ളി​ലാ​ണ് ഈ ​സ​ർ​വീ​സ് ന​ട​ത്തു​ക.

Latest News

Corehub Up